ബജറ്റ് എംപിവികളില്‍ ഇന്ത്യന്‍ വിപണിയിലെ സാധ്യതകള്‍ പരമാവധി മുതലാക്കാന്‍ റെനോ 2019ല്‍ അവതരിപ്പിച്ച മോഡലാണ് ട്രൈബര്‍. പുറത്തിറങ്ങി ആറു വര്‍ഷം കഴിഞ്ഞതോടെ ട്രൈബറിനെ മുഖം മിനുക്കി അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് റെനോ. പലതവണ റെനോ ട്രൈബര്‍ ഫേസ് ലിഫ്റ്റ് മോഡലിന്റെ പരീക്ഷണ ഓട്ടത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഹെഡ് ലാംപുകളിലും ഗ്രില്‍ ഡിസൈനിലും മാറ്റമുണ്ടാവും. എല്‍ഇഡി ഡിആര്‍എല്ലുകളും പുതിയ ട്രൈബറിനുണ്ടാവും. കൂടുതല്‍ വലിയ എയര്‍ എന്ടേക്കും സ്പോര്‍ട്ടിയായ ബംപറും പുതുരൂപത്തിലുള്ള ഫോഗ് ലാംപുകളും പ്രതീക്ഷിക്കാം. ട്രൈബറിന്റെ പിന് ഭാഗത്തെ മാറ്റങ്ങള്‍ പരിമിതമാവും. അതേസമയം വീലുകളുടെ ഡിസൈനില്‍ മാറ്റമുണ്ടാവും. പുതിയ ടെയില്‍ ലാംപുകളും പുതു രൂപത്തിലുള്ള പിന് ബംപറും ഉണ്ടാവും. ഉള്ളില്‍ ഡാഷ്ബോര്‍ഡിന്റെ ഡിസൈനിലും പുതിയ ട്രൈബറില്‍ മാറ്റങ്ങളുണ്ടാവും. ഒപ്പം കൂടുതല്‍ ഫീച്ചറുകളും ഉള്‍പ്പെടുത്തും. യാന്ത്രികമായി മാറ്റങ്ങള്‍ ഉണ്ടാവില്ല. നിലവിലെ 1.0 ലീറ്റര്‍ 3 സിലിണ്ടര്‍ നാച്ചുറലി അസ്പയേഡ് പെട്രോള്‍ എന്ജിന് തന്നെ തുടരും. 72എച്ച്പി കരുത്തും പരമാവധി 96എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന എന്‍ജിനാണിത്.
ട്രൈബറിനെ മുഖം മിനുക്കി അവതരിപ്പിക്കാന്‍ റെനോ
