കെഎസ്ആര്‍ടിസിയിലെ വിരമിക്കുന്ന ജീവനക്കാര്‍ക്ക് ആനുകൂല്യ വിതരണത്തിനായി വരുമാനത്തിൽ നിന്ന് മാറ്റിവെക്കേണ്ട തുക ഹൈക്കോടതി കുറച്ചു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് വരുമാനത്തിന്റെ അഞ്ച് ശതമാനം മാത്രം വിരമിക്കൽ ആനുകൂല്യത്തിനായി മാറ്റിവച്ചാൽ മതിയെന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. പുതിയ വിധി പ്രകാരം ജനുവരി ഒന്ന് മുതൽ കെഎസ്ആര്‍ടിസിയുടെ വരുമാനത്തിൽ നിന്ന് അഞ്ച് ശതമാനം വിരമിക്കൽ ആനുകൂല്യങ്ങൾ നൽകാനായി മാറ്റിവെക്കേണ്ടി വരും.
കെഎസ്ആര്‍ടിസി വിരമിക്കൽ ആനുകൂല്യത്തിന് മാറ്റിവെക്കേണ്ട തുക 5 ശതമാനമാക്കി കുറച്ചു
