ഓണക്കാലത്ത് കെഎസ്ആർടിസി ജീവനക്കാർക്ക് ഒറ്റത്തവണയായി ശമ്പളം കൊടുത്തു തുടങ്ങി. ഒന്നര വർഷത്തിന് ശേഷമാണ് ഒറ്റത്തവണയായി കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം കിട്ടുന്നത്. സർക്കാർ നൽകിയ 30 കോടിയും കെഎസ്ആർടിസിയുടെ വരുമാനമായ 44.52 കോടിയും ചേർത്താണ് വിതരണം. വൈകീട്ടോടെ മുഴുവൻ ജീവനക്കാർക്കും ശമ്പളം ലഭിക്കുമെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാർ അറിയിച്ചു. കെഎസ്ആർടിസി ജീവനക്കാർക്ക് ഓണത്തിന് മുൻപ് ഒറ്റത്തവണയായി ശമ്പളം നൽകുമെന്ന് നേരത്തെ മന്ത്രി വ്യക്തമാക്കിയിരുന്നു. സെപ്തംബർ മാസത്തിലെ പെൻഷൻ ഓണത്തിന് മുൻപ് നൽകണമെന്ന് ഹൈക്കോടതിയും നിർദേശം നൽകിയിട്ടുണ്ട്.
ഓണക്കാലത്ത് കെഎസ്ആർടിസി ജീവനക്കാർക്ക് ആശ്വാസം
