പ്രണയവും പ്രതികാരവും പറഞ്ഞ് ‘രേഖ’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. തമിഴ് ചലചിത്ര സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെ നിര്‍മാണ കമ്പനിയായ സ്റ്റോണ്‍ ബെഞ്ചേഴ്സ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. വിന്‍സി അലോഷ്യസ് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജിതിന്‍ ഐസക്ക് തോമസ് ആണ്. ചിത്രത്തില്‍ ഉണ്ണി ലാലു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഫെബ്രുവരി 10നാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. പ്രേമലത തൈനേരി, രാജേഷ് അഴിക്കോടന്‍, രഞ്ജി കാങ്കോല്‍, പ്രതാപന്‍ കെ എസ്, വിഷ്ണു ഗോവിന്ദന്‍ എന്നിവരാണ് മറ്റു അഭിനേതാക്കള്‍. ചിത്രത്തിലെ കള്ളി പെണ്ണേ… എന്ന ഗാനത്തിനും ടീസറിനും സമൂഹമാധ്യമത്തില്‍ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ജിതിന്‍ ഐസക് തോമസിന്റെ വരികള്‍ക്ക് മിലന്‍ വി എസ്, നിഖില്‍ വി എന്നിവരാണ് സംഗീതം ഒരുക്കുന്നത്. നെറ്റ്ഫ്‌ലിക്‌സിനാണ് സിനിമയുടെ ഡിജിറ്റല്‍ അവകാശം.