സംവിധായകന് സാക്ക് സ്നൈഡറിന്റെ ഭാവനയില്‍ ഉരുത്തിരിഞ്ഞ സങ്കല്പലോകത്തിന്റെ കഥ പറയുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രം ‘റിബെല്‍ മൂണ്‍: പാര്‍ട്ട് വണ്‍ എ ചൈല്‍ഡ് ഓഫ് ഫയര്‍’ ട്രെയിലര്‍ എത്തി. സാക്ക് സ്നൈഡര്‍ തന്നെയാണ് സിനിമയുടെ ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നത്. ഡിസംബര്‍ 22ന് നെറ്റ്ഫ്ലിക്സിലൂടെ ഈ ബ്രഹ്മാണ്ഡ ചിത്രം സ്ട്രീം ചെയ്യും. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന സിനിമയുട രണ്ടാം ഭാഗമായ റിബെല്‍ മൂണ്‍: പാര്‍ട്ട് ടു ദ് സ്കാര്ഗിവെര് അടുത്ത വര്‍ഷം ഏപ്രില്‍ 19ന് റിലീസിനെത്തും. സോഫിയ ബൊടെല്ല, ചാര്‍ലി ഹന്നം, ജീമോന്‍ ഹൗന്സു, ഡൂണ ഹേ, റേ ഫിഷര്‍, ജെന മാലോണ്‍ എന്നിവരാണ് പ്രധാനതാരങ്ങള്‍. ആന്റണി ഹോപ്കിന്‍സ് അതിഥി വേഷത്തിലെത്തുന്നു. സ്റ്റാര്‍ വാര് സിനിമകളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ചെയ്യുന്ന ചിത്രമാണ് റിബെല്‍ മൂണ്‍. ടെലിവിഷന്‍ സീരിസ് ആയാണ് ആദ്യം പദ്ധതിയിട്ടതെങ്കിലും പിന്നീട് അത് രണ്ട് ഭാഗങ്ങളായുള്ള സിനിമയായി ചെയ്യാന്‍ അണിയറക്കാര്‍ തീരുമാനിക്കുകയായിരുന്നു.