100 മെഗാപിക്‌സല്‍ ക്യാമറയും മീഡിയടെക് ഡിമെന്‍സിറ്റി 7050 ചിപ്‌സെറ്റുമായി റിയല്‍മി 11 പ്രോ വിപണിയിലേക്കെത്തി. കഴിഞ്ഞയാഴ്ച ഇന്ത്യയില്‍ റിയല്‍മി 11 സീരീസിന്റെ ഭാഗമായി റിയല്‍മി 11 പ്രോ പ്ലസിനൊപ്പം റിയല്‍മി 11 പ്രോ പുറത്തിറക്കിയത്. സ്മാര്‍ട് ഫോണ്‍ മൂന്ന് സ്റ്റോറേജ് വേരിയന്റുകളില്‍ വരുന്നു. 8ജിബി+128ജിബി സ്റ്റോറേജ് വേരിയന്റിന് 23,999 രൂപയും 8ജിബി+256ജിബി 24,999 രൂപയും 12ജിബി+256ജിബി വേരിയന്റിന് 27,999 രൂപയുമാണ് വില. ബാങ്ക് കാര്‍ഡുകള്‍ക്കും വാലറ്റുകളിലും മറ്റുമായി 1500 രൂപയോളം വിലക്കിഴിവും ലഭിക്കും. ഉയര്‍ന്ന 120ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള 6.7-ഇഞ്ച് ഫുള്‍ എച്ച്ഡി+ ഒലെഡ് ഡിസ്പ്ലേയാണിതിന്. റിയല്‍മി 11 പ്രോ പ്ലസ് കഴിഞ്ഞയാഴ്ച വിപണിയിലേക്കെത്തിയിരുന്നു. 200 എംപി ക്യാമറയുമായി വിപണിയുടെ ശ്രദ്ധനേടിയിരിക്കുകയാണ് റിയല്‍മി 11 പ്രോ പ്ലസ്. രണ്ട് സ്റ്റോറേജ് വേരിയന്റുകളിലായാണ് സ്മാര്‍ട് ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. 8 ജിബി റാം + 256 ജിബി ഇന്റേണല്‍ സ്റ്റോറേജ് വേരിയന്റിന് 27,000 രൂപയും 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 29,999 രൂപയുമാണ് വില.