നാല് ദിവസത്തേക്ക് റേഷൻ കടകൾ തുറന്നു പ്രവർത്തിക്കില്ല. ഇന്ന് അടച്ചിട്ടത് ഇ പോസ് ക്രമീകരണത്തിനാണ്. നാളെ ഞായറാഴ്ച കട തുറക്കില്ല. തിങ്കളും ചൊവ്വയും റേഷൻ കട ഉടമകളുടെ സമരമാണ്. കഴിഞ്ഞ മാസത്തെ റേഷൻ വിതരണം ഈ മാസം അഞ്ച് വരെ നീട്ടിയിരുന്നു.സാധാരണക്കാർ മാസത്തിന്റെ തുടക്കത്തിൽ തന്നെ റേഷൻ വാങ്ങാറുണ്ട്. ജൂലൈ 10ന് ശേഷം മാത്രമേ ഈ മാസത്തെ റേഷൻ വാങ്ങാൻ കഴിയൂ എന്ന സാഹചര്യം പാവപ്പെട്ടവരെ സംബന്ധിച്ച് പ്രതിസന്ധിയാണ്.