പ്രകൃതിയെക്കുറിച്ച് പറയുമ്പോള്‍ പ്രകൃതിയായും ജലത്തെക്കുറിച്ച് പറയുമ്പോള്‍ ജലമായും മാറുന്ന പുതുകവിതയിലെ ശ്രദ്ധേയനായ കവിക്ക്, കവിതയെക്കുറിച്ചു പറയുമ്പോള്‍ കവിതയായി മാറുന്ന ഒരധ്യാപകന് നല്‍കുന്ന സ്നേഹാദരമാണ്, ഗഹനമായ കവിതാപഠനങ്ങളും വൈയക്തികാനുഭവങ്ങളും ഉള്‍ച്ചേര്‍ന്നിരിക്കുന്ന ഈ പുസ്തകം. കറുത്ത കല്ല് മുതല്‍ മഞ്ഞ പറന്നാല്‍ വരെയുള്ള സമാഹാരങ്ങളിലെ കവിതകളെക്കുറിച്ചുള്ള പഠനങ്ങള്‍. ഡോ. എം. ലീലാവതി, സച്ചിദാനന്ദന്‍, ചുള്ളിക്കാട് തുടങ്ങി വി.വി. സ്വാമിവരെയുള്ള 31 എഴുത്തുകാര്‍ അണിനിരക്കുന്നു ഈ സമാഹാരത്തില്‍. ‘രണ്ടുകൊട്ട കൂട്ടിവച്ച് ഭൂഗോളമുണ്ടാക്കാം’. എഡിറ്റര്‍ – ഡോ. സ്മൃതി എസ് ബാബു. കറന്റ് ബുക്‌സ്. വില 325 രൂപ.