പാർട്ടിയുടെ ചട്ടക്കൂടിലൂടെ വേണം എല്ലാവരും പ്രവർത്തിക്കാനെന്ന് മുതിർന്ന കോൺഗ്രസ്സ് രമേശ് ചെന്നിത്തല . തരൂരിന്‍റെ മലബാർ പര്യടനത്തെക്കുറിച്ചും അതിന്മേലുള്ള കോൺഗ്രസ് നേതാക്കളുടെ പ്രതികരണത്തെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്കാണ് ചെന്നിത്തലയുടെ പ്രതികരണം പാർട്ടിയിൽ പ്രശ്നങ്ങളുണ്ടാകുന്നു എന്ന തരത്തിൽ വാർത്തകൾ വരാൻ ഇടവക്കരുത് . കോൺഗ്രസ് ഒറ്റക്കെട്ടായി മുന്നേറേണ്ട സമയം ആണിത്.അഭിപ്രായ വ്യത്യാസങ്ങൾ പറയാൻ പാർട്ടിയിൽ ഇടമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കമുള്ളവർ ശശി തരൂരിന്‍റെ മലബാർ പര്യടനത്തെ വിമർശിച്ചിരുന്നു . അതിനിടയിൽ തിരുവനന്തപുരത്തെത്തിയ തരൂർ കോർപറേഷനിലെ യുഡിഎഫ് സമര പന്തലിലെത്തി.. ആര്യാ രാജേന്ദ്രൻ രാജി വയ്ക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് താനാണെന്ന് അദ്ദേഹം വ്യക്തമാക്കി