‘രാമനും കദീജയും’ സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്തു. തികച്ചും വ്യത്യസ്ഥമായ ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത്. നവാഗതനായ ദിനേശ് പൂച്ചക്കാട് തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രം നവംബര്‍ 22ന് തിയറ്ററുകളില്‍ എത്തും. നാടോടികളായ രാമന്റേയും കദീജയുടേയും പ്രണയത്തിനിടയിലക്ക് മതം കടന്നു വരുന്നതോടെ സംഘര്‍ഷഭരിതമാകുന്ന തികച്ചും വ്യത്യസ്ഥമായ പ്രണയമാണ് രാമനും കദീജയും പറയുന്നത്. കാഞ്ഞങ്ങാട് ഫിലിംസിന്റെ ബാനറില്‍ ബിനരാജ് കാഞ്ഞങ്ങാട്, സതീഷ് കാനായി എന്നിവരാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പുതുമുഖങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ ഡോ. ഹരിശങ്കറും അപര്‍ണ്ണയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രശാന്ത് കുമാര്‍, മോഹന്‍ ചന്ദ്രന്‍, ഹരി.ടി.എന്‍., ഊര്‍മ്മിളാവൈശാഖ് ,ഓമന, പ്രേയലത, സുരേന്ദ്രന്‍ പൂക്കാനം, മല്ലക്കര രാമചന്ദ്രന്‍, സതീഷ് കാനായി, ടി.കെ. നാരായണന്‍, ഡി .വൈ.എസ്.പി ഉത്തംദാസ്, (മേല്‍പ്പറമ്പ്) എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇവര്‍ക്കു പുറമേ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നും നൂറ്റിയമ്പതോളം കലാകാരന്മാരും ഈ ചിത്രത്തില്‍ അണിനിരക്കുന്നു.