മലയാളികള്‍ക്ക് അനുശോചന പോസ്റ്റിട്ട് കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാര്‍ഥിയുമായ രാജീവ് ചന്ദ്രശേഖര്‍. കേരളത്തില്‍ പ്രളയമെന്നും ഒട്ടേറെ പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടെന്നുമാണ് അദേഹം സമൂഹമാധ്യമത്തില്‍ എഴുതിയത്. വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയടക്കം വായിച്ചവരെല്ലാം പരിഹസിച്ച് കമൻറിട്ടതോടെ രാജീവ് ചന്ദ്രശേഖർ പോസ്റ്റ് പിന്‍വലിച്ചു. നിങ്ങള്‍ ഇപ്പോള്‍ കണ്ടത് 2018 എന്ന സിനിമയാണെന്നും തിരഞ്ഞെടുപ്പ് കാലത്തല്ലാതെ ഇടയ്ക്ക് കേരളത്തില്‍ വരണമെന്നുമായിരുന്നു വി. ശിവന്‍കുട്ടിയുടെ കമൻറ്.