ഇന്ത്യന്‍ റെയില്‍വേ ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ (ഐആര്‍സിടിസി) ഈ സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ 225 കോടി രൂപയുടെ അറ്റാദായം നേടി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അറ്റാദായത്തില്‍ 22.3 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ 208.8 കോടി രൂപയായിരുന്നു ഐആര്‍സിടിസിയുടെ അറ്റാദായം. ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ വരുമാനം 70 ശതമാനം ഉയര്‍ന്ന് 918.1 കോടി രൂപയായി. കാറ്ററിംഗ്, റെയില്‍ നീര്‍, ടൂറിസം, സ്റ്റേറ്റ് തീര്‍ഥ തുടങ്ങിയവയില്‍ നിന്നുള്ള വരുമാനം ഉയര്‍ന്നു. അതേ സമയം ഇന്റര്‍നെറ്റ് ടിക്കറ്റ് വില്‍പ്പനയിലൂടെ ലഭിക്കുന്ന വരുമാനം 3.1 ശതമാനം ഇടിഞ്ഞു.ലാഭവിഹിതം 3.50 രൂപഓഹരി ഒന്നിന് 3.50 രൂപയുടെ ഇടക്കാല ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.