പാലക്കാട്ടേക്ക് തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനിറങ്ങും മുൻപ് പുതുപ്പളളിയിലെത്തി ഉമ്മൻചാണ്ടിയുടെ കല്ലറിൽ പ്രാർത്ഥ നടത്തി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. മുതിർന്ന കോൺഗ്രസ് നേതാക്കളായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ സി ജോസഫ്, തുടങ്ങി പ്രവർത്തകരുടെ വൻ നിരതന്നെ പുതുപ്പളളിയിൽ രാഹുലിനെ സ്വീകരിച്ചു. കൂടാതെ താൻ ഉമ്മൻചാണ്ടിയുടെ കല്ലറയിലെത്തുന്നതിനെ ചാണ്ടി ഉമ്മൻ എതിർത്തെന്ന പ്രചാരണം വാസ്തവ വിരുദ്ധമെന്നും ഇരുവരെയും അത് വേദനിപ്പിച്ചെന്നും രാഹുൽ പറഞ്ഞു. അതോടൊപ്പം തന്റെ ദില്ലി യാത്ര നേരത്തെ നിശ്ചയിച്ചതാണെന്നും രാഹുല്‍ മാങ്കൂട്ടത്തിലുമായി യാതൊരു തര്‍ക്കവുമില്ലെന്നും കഴിഞ്ഞ ദിവസം ഫോണിൽ സംസാരിച്ചിരുന്നുവന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.