jpg 20240227 102516 0000

ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളെ കോടതി തൂക്കി കൊല്ലാന്‍ വിധിച്ചു എന്ന് കേള്‍ക്കാന്‍ കാത്തിരിക്കുകയാണ് കേരളമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍. പ്രതികളായ കൊടി സുനി, ജ്യോതി ബാബു, കെ കെ കൃഷ്ണന്‍, റഫീക്ക്, ഷാഫി എന്നിവര്‍ കോടതിയില്‍ പറഞ്ഞ കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ ഒരു സഹതാപവും തോന്നുന്നില്ലെന്നും രാഹുല്‍ വ്യക്തമാക്കി. വധശിക്ഷ നല്‍കാതിരിക്കാന്‍ പ്രതികള്‍ ഓരോരുത്തരോടായി കോടതി ഇന്നലെ കാരണം ചോദിച്ചിരുന്നു. പ്രതികളെ കുറ്റക്കാരെന്ന് വിധിച്ച ശേഷം ശിക്ഷ വിധിക്കുന്നതിന്റെ ഭാഗമായാണ് ഹൈക്കോടതിയുടെ ഈ നടപടി. അതോടൊപ്പം ടിപി ചന്ദ്രശേഖരന്റെ ഭാര്യയും എംഎല്‍എയുമായ കെ കെ രമയും പ്രതികള്‍ക്ക് വധശിക്ഷയില്‍ കുറഞ്ഞത് ഉണ്ടാവില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പറഞ്ഞിരുന്നു. കേസില്‍ കോടതി ഇന്ന് ഉച്ചയ്ക്ക് ശേഷം ഉത്തരവ് പുറപ്പെടുവിക്കാനാണ് സാധ്യത.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *