‘ജയിംസ് ബോണ്ട്’ താരം ഡാനിയല്‍ ക്രെയ്ഗ് സ്വവര്‍ഗാനുരാഗിയായി വേഷമിടുന്ന ‘ക്വീര്‍’ സിനിമയുടെ ട്രെയിലര്‍ എത്തി. വില്യം എസ്. ബറോസിന്റെ നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ലൂക്കാ ഗ്വാഡഗ്‌നിനോ ആണ് സംവിധാനം. 1950കളിലെ മെക്‌സിക്കോ സിറ്റിയാണ് കഥാ പശ്ചാത്തലം. ഏകാന്ത ജീവിതം നയിക്കുന്ന അമേരിക്കന്‍ പ്രവാസിയായ ലീയുടെ കഥയാണ് ഇത്. യൂജിന്‍ അലര്‍ട്ടണ്‍ എന്ന യുവ വിദ്യാര്‍ഥിയെ കണ്ടുമുട്ടുന്നതോടെയാണ് കഥ വികസിക്കുന്നത്. ചിത്രം നവംബര്‍ 27ന് തിയറ്ററുകളില്‍ റിലീസ് ചെയ്യും. 2006നും 2021നും ഇടയില്‍ ഇറങ്ങിയ അഞ്ച് സിനിമകളിലാണ് ബോണ്ടായി ക്രെയ്ഗ് എത്തിയത്. പിയേഴ്‌സ് ബ്രോസ്‌നനു ശേഷമായിരുന്നു ക്രെയ്ഗിന്റെ വരവ്. 2006ല്‍ കാസിനോ റോയലിലാണ് ക്രെയ്ഗ് ബോണ്ടായി ആദ്യം പ്രത്യക്ഷപ്പെടുന്നത്. 2021ന് ശേഷം ബോണ്ട് ആയി ഇനി താന്‍ എത്തില്ലെന്ന തീരുമാനത്തിലേക്ക് ക്രെയ്ഗ് എത്തുകയായിരുന്നു. ‘നോ ടൈം ടു ഡൈ’യിലൂടെയാണ് ജെയിംസ് ബോണ്ട് വേഷം ക്രെയ്ഗ് അഴിച്ചുവച്ചത്.