എലിസബത്ത് രാജ്ഞിക്ക് ഇന്ന് വിട . .ലണ്ടൻ നഗര ഹൃദയത്തിലെ വെസ്റ്റ്മിൻസ്റ്റർ ഹാളിൽദിവസങ്ങളായി നടന്നുവരുന്ന പൊതുദർശനം ഇന്ത്യൻ സമയം രാവിലെ 11.00 നു അവസാനിക്കും. തുടർന്ന് ആചാരപരമായ വിലാപ യാത്രയായി മൃതദേഹം വെസ്റ്റ്മിൻസ്റ്റർ ഹാളിൽ നിന്ന് വെസ്റ്റ്മിൻസ്റ്റർ അബ്ബെയിലേക്ക് കൊണ്ടുവരും. ഇന്ത്യയെ പ്രതിനിധീകരിച്ച് രാഷ്ട്രപതി ദ്രൗപതി മൂർമു ചടങ്ങിൽ പങ്കെടുക്കും.
മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ ഗവര്‍ണര്‍ വിളിച്ച വാര്‍ത്താ സമ്മേളനം ഇന്ന്. മുഖ്യമന്ത്രിയും സിപിഎമ്മുമായുള്ള തെളിവുകൾ പുറത്ത് വിടുമെന്നറിയിച്ചാണ് ഗവർണ്ണർ പത്ര സമ്മേളനം വിളിച്ചത്. രാവിലെ 11.45 നാണ് ഗവർണറുടെ വാർത്താസമ്മേളനം. ചരിത്ര കോൺഗ്രസിലെ സംഘർഷത്തിലെ ഗൂഡോലചനയെ കുറിച്ചുള്ള വീഡിയോ ദൃശ്യങ്ങളും മുഖ്യമന്ത്രി അയച്ച കത്തുകളും പുറത്തുവിടാനാണ് രാജ്ഭവനിലെ അസാധാരണ വാർത്താസമ്മേളനം.
മുഖ്യമന്ത്രിക്കെതിരെ പുതിയ നീക്കവുമായി സ്വപ്ന സുരേഷ് മുൻപ് തൊഴിൽ ചെയ്ത സംഘടനയായ എച്ച്ആര്‍ഡിഎസ്. ഭാര്യയുടെയും മകളുടെയും മൊഴിയെടുക്കണം എന്ന് ആവശ്യപ്പെട്ട് ഇഡി ക്ക് കത്ത് നല്‍കും.
മത്സ്യബന്ധന മേഖലയിലെ പ്രശ്നങ്ങൾ രാഹുൽ ഗാന്ധിയോട് പങ്കുവെച്ച് ആലപ്പുഴയിലെ മത്സ്യത്തൊഴിലാളികൾ . കൂടാതെ ഈ മേഖലയിലെ യുവജനങ്ങളുടെ തൊഴിലില്ലായ്മയും വലിയ പ്രശ്നമാണ്.. 15 രൂപ ഉണ്ടായിരുന്ന മണ്ണെണ്ണ വില ഇപ്പോൾ 140 രൂപയ്ക്കും മുകളിലാണ് . ഈ വിലക്കയറ്റം സാധാരണക്കാരായ മത്സ്യത്തൊഴിലാളികൾക്ക് താങ്ങാനാകുന്നതല്ല . ഇതുമൂലം പലപ്പോഴും ജോലിക്കുപോലും പോകാൻ കഴിയാത്ത അവസ്ഥയാണെന്നും മത്സ്യത്തൊഴിലാളികൾ രാഹുൽ ഗാന്ധിയെ അറിയിച്ചു. രാഹുൽ ഗാന്ധി അവരിൽ നിന്ന് നിവേദനവും സ്വീകരിച്ചു.
കെ എം ഷാജിയുടെ വിവാദ പരാമർശങ്ങൾ ഇന്ന് ലീഗ് യോഗം ചർച്ച ചെയ്യും. പിഎംഎ സലാം .പി കെ ഫിറോസ് തുടങ്ങിയവരുടെ പരാമർശങ്ങളും ചർച്ചാവിഷയമാകും. ഷാജി യുടെ പരാമർശങ്ങൾ പലതും ഉന്നത നേ താക്കളെ വിമർശനം ലക്ഷ്യമിട്ടാണെന്നാണ് വിലയിരുത്തല്‍മുസ്ലീം ലീഗില്‍ കെഎം ഷാജിക്കെതിരെ നീക്കം കടുപ്പിച്ച് പികെ കുഞ്ഞാലിക്കുട്ടി പക്ഷം. എല്‍ഡിഎഫ് സര്‍ക്കാരിനോട് പി കെ കുഞ്ഞാലിക്കുട്ടിക്ക് മൃദുസമീപനമാണെന്ന് ആരോപിച്ച് അതിരൂക്ഷമായ വിമര്‍ശനങ്ങളാണ് കഴിഞ്ഞ പ്രവര്‍ത്തക സമിതിയില്‍ കെഎം ഷാജിയും കെഎസ് ഹംസയും നടത്തിയത്.
തായ്‌വാനിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി ദ്വീപിന്റെ കാലാവസ്ഥാ ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. വൻ നാശനഷ്ടമുണ്ടായി.. ട്രെയിൻ പാളം തെറ്റി, കടകൾ തകരുകയും നൂറുകണക്കിന് ആളുകൾ യാത്ര ചെയ്യാനാകാതെ കുടുങ്ങിക്കിടക്കുന്നതായുമാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.