ജീവിതത്തിന്റെ കഥാതിണര്‍പ്പുകള്‍ – തെളിനീരൊഴുക്കുപോലെ ആത്മശുദ്ധിയുള്ള കഥകള്‍. അകം കുളിര്‍ത്ത് ജീവസാരത്തില്‍ ലയിക്കുന്ന നേരെഴുത്തുകള്‍. ഗ്രാമാനുഭവങ്ങളില്‍നിന്ന് ഭൂഖണ്ഡങ്ങള്‍ താണ്ടി മനുഷ്യജീവിതത്തിലെ ധര്‍മസങ്കടങ്ങള്‍ പകുത്തു വായിച്ച ഒരു കഥാകൃത്തിന്റെ നേര്‍വിനിമയങ്ങളും ഹൃദയനിവേദനങ്ങളുമാണ് ഈ കഥകള്‍. കരുണയുടെ തലോടലില്‍ സാന്ത്വനവും വിവേകവും ഏകുന്നു ഈ കഥകള്‍. ‘പിരമിഡ്’. റഫീക്ക് പട്ടേരി. എച്ച് &സി ബുക്‌സ്. വില : 150 രൂപ.