പ്രിയങ്കഗാന്ധി വയനാട്ടിൽ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും വോട്ടിംഗ് ശതമാനത്തിലാണെന്ന് ആശങ്കയെന്നും പിവി അൻവര്‍ എംഎല്‍എ . വോട്ട് ചെയ്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം . പോളിങ് ശതമാനം കുറയാൻ സാധ്യതയുണ്ടെന്ന് സുധാകരേട്ടനോട് പറഞ്ഞിരുന്നു. എന്നാൽ കോണ്‍ഗ്രസ് ഇക്കാര്യം മുൻകൂട്ടി കണ്ടില്ല. ആളുകള്‍ വോട്ട് ചെയ്യാൻ വരാതിരിക്കാനുള്ള സാധ്യതയുണ്ടെന്ന് നേരത്തെ മൂന്നു ദിവസം മുമ്പ് കെപിസിസി പ്രസിഡന്‍റിനെ അറിയിച്ചതാണ്.നല്ല രീതിയിൽ പോളിങ് നടന്നിരുന്നെങ്കില്‍ പ്രിയങ്കയുടെ ഭൂരിപക്ഷം അഞ്ചു ലക്ഷമൊക്കെ ഉണ്ടാകുമായിരുന്നു.വയനാട് മണ്ഡലത്തിൽ പോളിംഗ് കുറയാനുണ്ടായ സാഹചര്യം കോണ്‍ഗ്രസ് മനസിലാക്കിയില്ല. ചേലക്കരയിൽ ഡിഎംകെ സ്ഥാനാര്‍ത്ഥി നല്ല മുന്നേറ്റമുണ്ടാക്കും. ജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ എന്നും അദ്ദേഹം പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *