6 36

കേരളത്തിന്റെ പില്‍ക്കാല രാഷ്ട്രീയ-സാംസ്‌കാരിക മണ്ഡലത്തെ ഏറെ സ്വാധീനിക്കുകയും വിപ്ലവോന്മുഖമായ പുത്തന്‍ചിന്തകള്‍ക്ക് ഊര്‍ജ്ജമാകുകയും ചെയ്ത, തിരുവിതാംകൂറിലെ തൊഴിലാളിവര്‍ഗ്ഗത്തിന്റെ നേതൃത്വത്തില്‍ നടന്ന ‘പുന്നപ്ര-വയലാര്‍’ എന്ന ഐതിഹാസികമായ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ചരിത്രം. തൊഴിലാളിമുന്നേറ്റങ്ങളുടെ പാഠപുസ്തകങ്ങളിലൊന്നായി കണക്കാക്കാവുന്ന പുന്നപ്ര-വയലാറിനെ പശ്ചാത്തലമാക്കി തിരുവിതാംകൂറിന്റെ ചരിത്രംകൂടി ആധികാരിക രേഖകളുടെ പിന്‍ബലത്തില്‍ പഠനവിധേയമാക്കുന്നു. ആധുനിക ചരിത്രരചനാമാനദണ്ഡങ്ങള്‍ പിന്തുടരുന്ന പുസ്തകത്തില്‍ അനുബന്ധമായി ഗ്രന്ഥകര്‍ത്താവ് കണ്ടെടുത്ത പുന്നപ്ര-വയലാറുമായി ബന്ധപ്പെട്ട അമൂല്യമായ നിരവധി രേഖകളും. ആര്‍.കെ. ബിജുരാജിന്റെ ഏറ്റവും പുതിയ ചരിത്രപഠനപുസ്തകം. ‘പുന്നപ്രവയലാര്‍: ചരിത്രരേഖകള്‍’. മാതൃഭൂമി. വില 408 രൂപ.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *