4 40

രാജ് ബി ഷെട്ടിയും അപര്‍ണാ ബാലമുരളിയും പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം ‘രുധിര’ത്തിന്റെ ടീസര്‍ പുറത്ത്. നിഗൂഢത നിറച്ചുകൊണ്ടുള്ളതാണ് ടീസര്‍. നവാഗതനായ ജിഷോ ലോണ്‍ ആന്റണി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം സൈക്കളോജിക്കല്‍ സര്‍വൈവല്‍ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. ഒരു ഡോക്ടറിന്റെ ജീവിതത്തിലെ ദുരൂഹത നിറഞ്ഞ സംഭവ വികാസങ്ങളിലൂടെയാണ് സിനിമയുടെ കഥാഗതി എന്നാണ് സൂചന. സംവിധായകന്‍, നടന്‍ തിരക്കഥാകൃത്ത് എന്നീ നിലകളില്‍ കന്നഡയില്‍ ശ്രദ്ധേയനായ രാജ് ബി ഷെട്ടി മലയാളത്തില്‍ ആദ്യമായി നായകനായി എത്തുന്ന ചിത്രമാണ് ഇത്. മലയാളത്തിന് പുറമെ കന്നഡയിലും തെലുങ്കിലും തമിഴിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. ജിഷോ ലോണ്‍ ആന്റണിയും ജോസഫ് കിരണ്‍ ജോര്‍ജും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *