കുമ്പനാട് നടന്ന ഐപിസി നൂറാം വാർഷിക സമ്മേളനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ആട്ടിൻതോലിട്ട ചെന്നായ് പ്രയോഗം രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണർമാർ എന്നിവരെ ഉദ്ദേശിച്ചാണെന്ന് ഗോവൻ ഗവർണർ പിഎസ് ശ്രീധരൻ പിള്ള. ആത്മീയവേദി വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിളവെടുപ്പിനുള്ള ഇടമല്ല. പുത്തൻ കുരിശിലെ സമ്മേളനത്തിൽ ഇതേ ചെന്നായ പ്രയോഗം നടത്തുകയും അതുൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് മറ്റൊരു ക്രൈസ്തവ സഭ പത്രസമ്മേളനം നടത്തി പ്രതിഷേധിക്കുകയും ചെയ്തിരുന്നുവെന്നും കേരളത്തിന്റെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട അങ്ങ് എല്ലാവരേയും തുല്യമായി പരിഗണിക്കുകയും എല്ലാവർക്കും നീതി നൽകുകയും ചെയ്യേണ്ട ആളാണ്. ഇത്തരം പദപ്രയോഗങ്ങളും കുപ്രചരണങ്ങളും ഇനിയെങ്കിലും നടത്താതിരിക്കാൻ സർവ്വശക്തനായ ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെയെന്നും ശ്രീധരൻ പിള്ള മുഖ്യമന്ത്രിക്കെഴുതിയ കത്തിൽ വ്യക്തമാക്കി.