വിദ്യാർഥികള്‍ക്ക് പിഴയിട്ട മുംബൈ ഐഐടിയുടെ തീരുമാനത്തിനെതിരെ പ്രതിക്ഷേധം ശക്തമാകുന്നു. ക്യാമ്പസ് കലോത്സവത്തില്‍ അവതരിപ്പിച്ച രഹോവന്‍ എന്ന നാടകമാണ് പ്രശ്നങ്ങള്‍ക്കിടയാക്കിയത്. രാമായണത്തില്‍ നിന്നും ആശയം സ്വീകരിച്ചുള്ളതായിരുന്നു നാടകം. ഈ നാടകം സമുഹമാധ്യമങ്ങളില്‍ കൂടിയെത്തിയതോടെ രാമനെയുംസീതയെയും മോശമായി ചിത്രീകരിച്ചെന്നും ഹിന്ദുസംസ്കാരത്തെ അപമാനിച്ചെന്നും ആരോപിച്ച് ഒരുകൂട്ടം വിദ്യാർഥികൾ രംഗത്തുവന്നതിനെ തുടർന്ന് അച്ചടക്ക സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് പിഴ ചുമത്തിയത്. നാടകത്തിന്‍റെ ഭാഗമായ സീനിയർ വിദ്യാർഥികൾ ഓരോരുത്തരും ഒരുലക്ഷത്തി ഇരുപതിനായിരം രൂപയും സഹകരിച്ച ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ നാല‍്പതിനായിരും രുപയും ജൂലൈ 20തിന് മുൻപ്അടക്കണമെന്നാണ് നിർദ്ദേശം. ആരെയും അവഹേളിക്കാൻ ഉദ്ദേശിച്ചില്ലെന്നും വനിതകളുടെ അവകാശങ്ങൾക്ക് പ്രാധാന്യം നൽകിയാണ് നാടകം തയാറാക്കിയതെന്നും വിദ്യാർഥികളുടെ ഭാഗം മാനേജ്മെന്റ്‍ പരിഗണിച്ചില്ലെന്നുമാണ് പ്രധാന ആക്ഷേപം.പിഴ ആവിഷ്കാര സ്വാതന്ത്രത്തിനുനേരെയുള്ള കടന്നുകയറ്റമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം.