രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ എംഎല്‍എമാരും നേതാക്കളും ഈ മാസം അഞ്ചിന് രാജ്ഭവന് മുന്നില്‍ പ്രതിഷേധ സത്യഗ്രഹം നടത്തുമെന്ന് എംഎം ഹസ്സന്‍ അറിയിച്ചു.രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് തിടുക്കത്തില്‍ അയോഗ്യനാക്കിയത് രാഷ്ട്രീയപ്രേരിതമായ നടപടിയാണെന്നും, ഇതിന് പിന്നില്‍ കൃത്യമായ ഗൂഢാലോചനയുണ്ട്.ഒരു കോടതി വിധിയും അന്തിമമല്ല. ജനാധിപത്യത്തില്‍ യജമാനന്‍ ജനങ്ങളാണ്. അവരുടെ ഹൃദയത്തിലാണ് രാഹുല്‍ ഗാന്ധിക്ക് സ്ഥാനം എന്നും എം എം ഹസ്സന്‍ പറഞ്ഞു.പ്രതിഷേധ സത്യഗ്രഹം രാജ്ഭവന് മുന്നില്‍ രാവിലെ 10 ന് എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ ഉദ്ഘാടനം ചെയ്യും.