ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘കിംഗ് ഓഫ് കൊത്ത’യിലെ പ്രൊമോ സോങ് റിലീസായി. ഡബ്‌സിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. തല്ലുമാലയിലെ മണവാളന്‍ തഗിനും സുലൈഖാ മന്‍സിലിലെ ഓളം അപ്പിനും ശേഷം വീണ്ടും ഡബ്‌സിയുടെ മറ്റൊരു ഇടിവെട്ട് റാപ്പ് നമ്പറാണ് ഈ ഗാനം. ഗാനത്തിന്റെ രചന മുഹ്സിന്‍ പെരാരിയാണ്. ലോകേഷ് കനകരാജ് ചിത്രം ലിയോയിലെ നാ റെഡി എന്ന ഗാനത്തില്‍ റാപ് പോര്‍ഷന്‍ ആലപിച്ച അസല്‍ കോളര്‍ എന്ന റാപ്പറും പ്രൊമോ സോങ്ങില്‍ പാടിയിട്ടുണ്ട്. കിംഗ് ഓഫ് കൊത്തയുടെ മൂന്നു ദിവസത്തെ വേള്‍ഡ് വൈഡ് കളക്ഷന്‍ ഇരുപത്തിഅഞ്ചു കോടിയില്‍ പരം രൂപയാണ്. വേഫേറെര്‍ ഫിലിംസുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഐശ്വര്യാ ലക്ഷ്മി, ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ഗോകുല്‍ സുരേഷ് , ഷമ്മി തിലകന്‍, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രന്‍ തുടങ്ങി വമ്പന്‍ താര നിരയാണ് ചിത്രത്തിലുള്ളത്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയുടെ സംവിധാന അരങ്ങേറ്റമായിരുന്നു.