ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കൂലി’. തമിഴകത്തിന്റെ രജനികാന്ത് നായകനായി വരാനിരിക്കുന്ന ചിത്രവുമാണ് ‘കൂലി’. പൂജ ഹെഗ്‌ഡെ പ്രത്യക്ഷപ്പെടുന്ന കൂലി സിനിമയുടെ രണ്ടാമത്തെ ഗാനം നാളെ പുറത്തുവിടും എന്ന് അറിയിച്ചിരിക്കുകയാണ് നിര്‍മാതാക്കള്‍. ‘മോണിക്ക്’ എന്ന ഗാനത്തിന്റ പ്രൊമൊ വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്. കൂലിയുടെ പോസ്റ്റര്‍ പ്രൊഡക്ഷന്‍ ജോലികളുടെ തിരക്കിലാണ് ലോകേഷ് കനകരാജ് ഇപ്പോഴെന്നാണ് റിപ്പോര്‍ട്ട്. ഓഗസ്റ്റ് 14നാണ് രജനികാന്ത് നായകനായ ചിത്രം പ്രദര്‍ശനത്തിന് എത്തുക. സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന്റേതായി ഒടുവില്‍ വന്നത് വേട്ടയ്യനായിരുന്നു. സംവിധായകന്‍ ടി ജെ ജ്ഞാനവേലായിരുന്നു. സംവിധായകന്‍ ലോകേഷ് കനകരാജിന്റേതായി ഒടുവിലെത്തിയ ചിത്രം വിജയ് നായകനായി വേഷമിട്ട ലിയോയാണ്. വിജയ്‌യുടെ ലിയോ ആഗോളതലത്തില്‍ 620 കോടി രൂപയിലധികം നേടിയിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ട്.