അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനയിൽ നടന്നത് വൻ അഴിമതിയെന്ന് കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധി. രാമക്ഷേത്രത്തിന് സംഭാവന നൽകാൻ ആഹ്വാനം നൽകിയ രാഷ്ട്രീയ നേതാക്കൾ ഉത്തരം പറയണമെന്നും സംഭാവന പിരിക്കാൻ ആഹ്വാനം ചെയ്തവർക്ക് ഉത്തരവാദിത്തം ഉണ്ടെന്നും പ്രിയങ്ക ഗാന്ധി വിമർശിച്ചു. വളരെ പാവപ്പെട്ടവരായ സ്ത്രീകൾ പോലും രാമക്ഷേത്രത്തിന് സംഭാവന നൽകി കൃത്യമായ അന്വേഷണം നടക്കണം. വിശ്വാസികളായ പലരും നൽകിയ സംഭാവനയാണ് മോഷ്ടിക്കപ്പെട്ടത്. സംഭാവന പിരിച്ചെങ്കിൽ അതിൽ ഉത്തരവാദിത്തവും ഉണ്ടെന്നും അവർ വ്യക്തമാക്കി.
അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ള കേസില്‍ പ്രതികരണവുമായി പ്രിയങ്ക ഗാന്ധി
