പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. കാജോളിന്റെ നായകനായി കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്ക് എത്തുന്നത്. കശ്മീരിലെ തീവ്രവാദത്തെ ആസ്പദമാക്കിയുള്ള സിനിമയിലൂടെ സെയ്ഫ് അലി ഖാന്റെ മകന്‍ ഇബ്രാഹിം ഖാനും ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു. 2023ലാണ് കജോള്‍ പ്രധാന കഥാപാത്രമായി എത്തുന്ന ഇമോഷണല്‍ ത്രില്ലറിന്റെ ചിത്രീകരണം ആരംഭിക്കുക. 12 വര്‍ഷത്തിന് ശേഷമാണ് കാജോളും കരോണ്‍ ജോഹറും വീണ്ടും ഒന്നിക്കുന്നത്. കജോളിന്റെ മകനായിട്ടാണ് ഇബ്രാഹിം എത്തുക. ആലിയാ ഭട്ടും രണ്‍വീര്‍ സിങ്ങും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തില്‍ കരണ്‍ ജോഹറിന്റെ അസിസ്റ്റന്റായി ഇബ്രാഹിം പ്രവര്‍ത്തിച്ചിരുന്നു. അയ്യ, ഔറംഗസീബ്, നാം ഷബന എന്നീ ബോളിവുഡ് ചിത്രങ്ങളിലാണ് പൃഥ്വിരാജ് നേരത്തെ അഭിനയിച്ചിട്ടുള്ളത്. ബഡേ മിയാന്‍ ഛോട്ടോ ബിയാന്‍ എന്ന അക്ഷയ് കുമാര്‍ ചിത്രത്തിലാണ് പൃഥ്വിരാജ് ഇപ്പോള്‍ അഭിനയിക്കുന്നത്.