കൊവിഡിനെതിരെ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി. ചില രാജ്യങ്ങളിൽ കേസുകൾ കൂടുന്നതിൽ പ്രധാനമന്ത്രി ആശങ്ക രേഖപ്പെടുത്തി. എല്ലാവരും മാസ്ക് ധരിക്കണം. ശുചിത്വം പാലിക്കണം. സൂക്ഷിച്ചാൽ സുരക്ഷിതരാകാമെന്നും മൻ കി ബാത്തിൽ പ്രധാനമന്ത്രി ഓർമ്മപ്പെടുത്തി.
ഉത്സവകാലങ്ങളിൽ വലിയ ആൾക്കൂട്ടങ്ങൾ ഒഴിവാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദ്ദേശം നൽകിയിരുന്നു. ചൈന ഉൾപ്പടെ അഞ്ച് രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ആർടിപിസിആർ പരിശോധന കർശനമാക്കിയിട്ടുണ്ട്. വിമാനത്താവളങ്ങളിൽ പരിശോധന സൗകര്യം കൂട്ടാനും നിർദ്ദേശം നൽകി. അതേ സമയം ചൊവ്വാഴ്ച മോക് ഡ്രിൽ നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ആശുപത്രികളിൽ പുരോഗമിക്കുകയാണ്.