ബ്രീട്ടീഷ് ഭരണക്കാലവുമായുള്ള ബന്ധം പൂർണ്ണമായും അവസാനിപ്പിച്ച നാവികസേനയുടെ പുതിയ പതാക പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്തു. ഐ.എന്‍.എസ്. വിക്രാന്ത് രാജ്യത്തിന് സമര്‍പ്പിക്കുന്ന വേളയിലാണ് പ്രധാനമന്ത്രി പുതിയ പതാക പ്രകാശനം ചെയ്തത്. സെന്‍റ് ജോര്‍ജ് ക്രോസിന്‍റെ ഒരറ്റത്ത് ത്രിവര്‍ണ പതാക പതിപ്പിച്ചതാണ് നാവികസേനയുടെ പഴയ പതാക. ഛത്രപതി ശിവജിയുടെ മുദ്രയുള്ളതാണ് പുതിയ പതാക.നാവികസേനയുടെ പാതകയിലെ അവസാന കൊളോണിയൽ ചിഹ്നത്തിനാണ് ഇന്ന് അവസാനമായിരിക്കുന്നത്.
രാജ്യത്തിനഭിമാനമായി കൊച്ചി കപ്പൽശാലയിൽ നിർമിച്ച ആദ്യ വിമാനവാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്ത് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിക്കും. രാവിലെ 9.30 മുതൽ കൊച്ചി കപ്പൽശാലയില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാവികസേനയ്ക്ക് കപ്പൽ ഔദ്യോഗികമായി കൈമാറും..രാജ്യത്ത് നിർമിച്ചതിൽ വച്ച് ഏറ്റവും വലിയ വിമാന വാഹിനി യുദ്ധ കപ്പലാണ് ഐഎന്‍എസ് വിക്രാന്ത്. രണ്ട് ഫുട്ബോൾ കളിക്കളങ്ങളുടെ വലിപ്പമുണ്ട് കപ്പലിന്‍റെ ഫ്ലൈറ്റ് ഡെക്കിന്. ഇന്ത്യന്‍ നാവികസേനയുടെ പുതിയ പതാകയും അദ്ദേഹം രാജ്യത്തിന് സമര്‍പ്പിക്കും
മലപ്പുറം ആനക്കയം പന്തല്ലൂർ മലയിൽ ഉരുൾപൊട്ടൽ, ഇന്നലെ രാത്രിയാണ് മലയിടിച്ചിൽ ഉണ്ടായത്. ജനവാസ മേഖല അല്ലാത്തതിനാൽ ആളപായവും ഉണ്ടായില്ല. എങ്കിലും ഒഴുകി എത്തിയ കല്ലും മണ്ണും മരങ്ങളും ഗതാഗത തടസം ഉണ്ടാക്കിയിട്ടുണ്ട്.
മരം മുറിച്ച് നീക്കിയപ്പോൾ പക്ഷികളും കുഞ്ഞുങ്ങളും കൂട്ടത്തോടെ ചത്തൊടുങ്ങിയ സംഭവം ക്രൂരമാണെന്ന് വനം മന്ത്രി എ കെ ശശീന്ദൻ പറഞ്ഞു. ദേശീയപാത വികസനത്തിന്‍റെ ഭാഗമായി മലപ്പുറത്ത് വി.കെ പടി അങ്ങാടിയ്ക്ക് സമീപം മരം മുറിച്ച് നീക്കിയപ്പോളാണ് അൻപതോളം നീർക്കാക്ക പക്ഷികളും കുഞ്ഞുങ്ങളും കൂട്ടത്തോടെ ചത്തൊടുങ്ങിയത് . മരംമുറിക്കാൻ അനുമതിയുണ്ടെങ്കിലും പക്ഷികളും പക്ഷിക്കൂടുകളുമുള്ള മരങ്ങളാണെങ്കില്‍ അവ ഒഴിഞ്ഞു പോകുന്നതുവരെ മുറിച്ചുമാറ്റരുതെന്ന വനം വകുപ്പിന്‍റെ നിര്‍ദ്ദേശം ലംഘിച്ചാണ് ഇത് ചെയ്തിരിക്കുന്നത്. കരാറുകാർക്കെതിരേ വന്യജീവി സംരക്ഷണ നിയമപ്രകാരം വനം വകുപ്പ് കേസെടുത്തിട്ടുണ്ട്. വൈല്‍ഡ് ലൈഫ് കണ്‍സര്‍വേറ്ററും സോഷ്യല്‍ ഫോറസ്ട്രി നോര്‍ത്തേണ്‍ റീജ്യണ്‍ കണ്‍സര്‍വേറ്ററും ഫോറസ്റ്റ് വിജിലന്‍സ് വിഭാഗവും സ്ഥലം സന്ദര്‍ശിച്ച് കൂടുതല്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംഭവത്തെക്കുറിച്ചന്വേഷിക്കാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും ആവശ്യപ്പെട്ടു.
ആലുവയിൽ ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിൽ നിന്ന് എൽകെജി വിദ്യാർത്ഥിനി തെറിച്ചു വീണു. പിന്നാലെ വന്ന ബസ് ബ്രേക്കിട്ടതിനാൽ റോഡിൽ വീണ കുട്ടി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ബസിന്‍റെ എമർജൻസി വാതിൽ വഴിയാണ് വിദ്യാർത്ഥി പുറത്തേക്ക് വീണത്. കുട്ടി ബസില്‍ നിന്ന് വീണത് ആദ്യം ആരും അറിഞ്ഞിരുന്നില്ല, നാട്ടുകാര്‍ ഇടപെട്ട് പിന്നാലെ വന്ന വാഹനം നിറുത്തി കുട്ടിയെ രക്ഷപ്പെടുത്തി .റോഡില്‍ വീണ് പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.