ക്രിക്കറ്റിലേക്ക് പുതിയ രാജ്യങ്ങള്‍ വരികയാണെന്നും ക്രിക്കറ്റിലൂടെ ലോകം ഇന്ത്യയോട് കൂടുതല്‍ അടുക്കുന്നു വെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.വാരാണസിയില്‍ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിന് തറക്കല്ലിട്ട് കൊണ്ട് അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലെ മൂന്നാമത്തെ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയമാണ് വാരാണസിയിലേത്. ചടങ്ങില്‍ ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ തെണ്ടുൽക്കർ, കപില്‍ ദേവ് , സുനില്‍ ഗവാസ്‌കർ, രവി ശാസ്ത്രി എന്നിവരും പങ്കെടുത്തു.