സുതാര്യവും അഴിമതിരഹിതവുമായ സർക്കാരുകളാണ് ലോകത്തിന് വേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുബായിൽ ലോക ഗവൺമെൻ്റ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.‘മിനിമം ഗവൺമെൻ്റ്, മാക്സിമം ഗവേണൻസ്’ എന്നതാണ് തൻ്റെ തത്വം. സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തിനാണ് തൻ്റെ സർക്കാർ കൂടുതൽ ശ്രദ്ധ കൊടുക്കുന്നതെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
സാങ്കേതികവിദ്യയെ മാധ്യമമാക്കുന്ന, സുതാര്യവും അഴിമതിയില്ലാത്തതുമായ ഒരു സ്മാർട്ട് ഗവൺമെൻ്റാണ് ലോകത്തിന് ആവശ്യം. പൗരന്മാരോടുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ ഗവൺമെൻ്റ് ബാധ്യസ്ഥരാണ് എന്നും മോദി പറഞ്ഞു. ഇന്ത്യന്‍ സര്‍ക്കാരിന്റെ പ്രതിബദ്ധതയില്‍ ജനങ്ങള്‍ക്ക് വിശ്വാസമുണ്ട്.ഗുജറാത്ത് മുഖ്യമന്ത്രി, പ്രധാനമന്ത്രി എന്നി നിലകളില്‍ താന്‍ 23 വര്‍ഷം സര്‍ക്കാരില്‍ ചെലവഴിച്ചെന്നും അദ്ദേഹം പറഞ്ഞു.