തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് രാജസ്ഥാനിലെ വിവാദ പ്രസംഗത്തിൽ മുസ്ലിം സംവരണവുമായി ബന്ധപ്പെട്ട് താൻ പറഞ്ഞത് യഥാർത്ഥ്യമാണെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് വിഭജനത്തിന് ശ്രമം നടക്കുന്നുവെന്നും വിഭജനം എക്കാലത്തും കോൺഗ്രസിൻ്റെ അജണ്ടയാണെന്നും, കോൺഗ്രസായിരുന്നു ഇപ്പോൾ രാജ്യം ഭരിച്ചിരുന്നതെങ്കിൽ തീവ്രവാദം തഴച്ചു വളരുമായിരുന്നുവെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. കോൺഗ്രസ് ഭരിക്കുന്ന കർണ്ണാടകയിൽ ഹനുമാൻ ചാലീസ ചൊല്ലിയതിന് പാവപ്പെട്ട കടക്കാരനെ മർദ്ദിച്ചവശനാക്കിയെന്നും, രാമക്ഷേത്രം യാഥാർത്ഥ്യമാകാതിരിക്കാൻ കോൺഗ്രസ് പരമാവധി ശ്രമിച്ചുവെന്നും, രാമനവമി ആഘോഷങ്ങൾക്ക് പലയിടങ്ങളിലും തടസം ഉണ്ടാക്കാൻ നോക്കിയെന്നും മോദി കുറ്റപ്പെടുത്തി. ഹനുമാൻ ചാലീസ ചൊല്ലാനും, രാമനവമി ആഘോഷിക്കാനുമുള്ള സ്വാതന്ത്ര്യവും മോദിയുടെ ഗ്യാരണ്ടിയാണെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.
താൻ പറഞ്ഞത് യഥാർത്ഥ്യമാണെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
