അന്താരാഷ്ട്ര യോഗ ദിനാചരണത്തിന് ജമ്മു കശ്മീരിലെ ശ്രീനഗറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്‍കി. യോഗ ചെയ്യുന്നവരുടെയെണ്ണം ലോകമെമ്പാടും വന്‍തോതില്‍ വര്‍ധിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ലോകത്ത് എവിടെയുമുള്ള യോഗ ചെയ്യുന്നവര്‍ക്കും അദ്ദേഹം ആശംസകൾ നേർന്നു. അന്താരാഷ്ട്ര യോഗ ദിനം ചരിത്രപരമായ പത്തുവര്‍ഷം പിന്നിടുകയാണ്. ഐക്യരാഷ്ട്ര സഭയില്‍ അന്താരാഷ്ട്ര യോഗ ദിനം സംബന്ധിച്ച നിര്‍ദേശം 2014-ലാണ് താന്‍ മുന്നോട്ടുവെച്ചത്, തുടർന്ന് 177 രാജ്യങ്ങളാണ് നിര്‍ദേശത്തെ പിന്തുണച്ചത്. അന്നുമുതല്‍ യോഗ ദിനത്തിന് വന്‍ പുന്തുണയാണ് ലഭിക്കുന്നതെന്നും. യോഗ ജീവിതത്തിന്റെ ഭാഗമാക്കാന്‍ അന്താരാഷ്ട്ര യോഗ ദിനത്തില്‍ എല്ലാവരോടും അഭ്യര്‍ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.