ദേശഭാവിക്ക് നയരേഖയാകുന്ന വാക്കുകളുടെ സമാഹാരത്തെ, ഏടുകള്‍ മറിച്ച് വരികളും വരികള്‍ക്കിടയിലെ പൊരുളുകളും വായിക്കുവാനുള്ള ഒരു മനുഷ്യന്റെ ശ്രമം. രാഷ്ട്രീയ ജീവിയിലേക്കുള്ള അയാളുടെ പരിണാമം ഈ പാരായണത്തിലൂടെ പൂര്‍ത്തിയാകുന്നു. വിദ്വേഷത്തിന്റെ ലബോറട്ടറിയിലേക്കും ഭയത്തിന്റെ ഫാക്ടറിയിലേക്കും അവന്‍ കാലുകുത്തുന്നു; അന്യന്‍ നരകമാകുന്ന, പൗരത്വം ബാധ്യതയാകുന്ന ‘കാലാ ദിന്‍’ അവന്‍ പ്രവചിക്കുന്നു. കരുത്തുറ്റ ഒരു ‘പൊളിറ്റിക്കല്‍ ഫിക്ഷന്‍’ നിങ്ങളുടെ മേശവിളക്കിനു ചാരെ സമര്‍പ്പിക്കുകയാണ് ഈ രചന. ‘പ്രവചനപുസ്തകം’. എം ബിജു ശങ്കര്‍. എച്ച്ആന്‍ഡ്‌സി ബുക്‌സ്. വില 304 രൂപ.