ഖലീല്‍ ജിബ്രാന്റെ രചനകളില്‍ നിന്ന് തിരഞ്ഞെടുത്തൊരുക്കിയ പ്രണയകവിതകളുടെ സമാഹാരം. എം.എന്‍.കാരശ്ശേരിയുടെ പരിഭാഷ കവിതയുടെ ആത്മാവിനെ ആവാഹിക്കുന്നു. ഖലീല്‍ ജിബ്രാന്റെ പ്രണയകവിതകളില്‍ നിന്ന് തിരഞ്ഞെടുത്ത മൊഴികളുടേതായ സമാഹാരത്തിന്റെ മലയാള പരിഭാഷ കഴിയുന്നത്ര പദാനുപദമാവാന്‍ ശ്രദ്ധിച്ചിട്ടുണ്ടെന്ന് ആമുഖക്കുറിപ്പില്‍ എം.എന്‍.കാരശ്ശേരി പറയുന്നു. ‘പ്രണയദാഹം’. ഖലീല്‍ ജിബ്രാന്‍. മൂന്നാം പതിപ്പ്. മാതൃഭൂമി ബുക്‌സ്. വില 150 രൂപ.