ഇനിയൊരു ജന്മം കൂടി പ്രണയിക്കാനും ഒന്നിച്ചു ജീവിക്കാനും കാത്തിരിക്കുവാനും തയ്യാറാവുന്ന കമിതാക്കളുടെ കഥയാണിത്. അറിയാതെ കൈയില്‍ നിന്ന് ഊര്‍ന്നുപോയ പ്രാണപ്രണയത്തെ വരുംജന്മത്തിലെങ്കിലും സഫലമാകുമെന്ന് വിശ്വസിക്കുന്ന പ്രണയികളുടെ കഥ. വാര്‍ദ്ധക്യവേളയില്‍ സുഗന്ധം പടര്‍ത്തുവാന്‍ തന്റെ കാമുകി ഒരിക്കല്‍ കൂടി ജീവിതത്തിലേക്കു കടന്നു വരുന്നു. ചിതലു പിടിച്ച ജീവിതഗ്രന്ഥത്തിലെ അവശേഷിക്കുന്ന, മൂടല്‍ പടരാത്ത ഏടുകള്‍ ഓര്‍മ്മയില്‍ തെളിഞ്ഞു നില്‍ക്കുന്ന, പ്രണയത്തിന്റെ രസവിന്യാസങ്ങള്‍ കൈയ്യൊതുക്കത്തോടെ അവതരിപ്പിച്ചിരിക്കുന്നു എഴുത്തുകാരന്‍. ‘പൂക്കാനൊരുങ്ങി കാലം’. വിശാഖ് മഹേന്ദ്രന്‍. ഗ്രീന്‍ ബുക്‌സ്. വില 161 രൂപ.