ഡല്‍ഹിയിലെ ആഡംബര ഹോട്ടലായ ലീലാ പാലസില്‍ 20 ദിവസം രാജകീയമായി താമസിച്ചും തിന്നും കുടിച്ചും ആര്‍മാദിച്ചയാള്‍ ബില്‍തുകയായ 23.46 ലക്ഷം രൂപ നല്‍കാതെ മുങ്ങി. പണം അടയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ബിസിനസ് കാര്‍ഡു നല്‍കിയെങ്കിലും അതോടെ രാജകീയ അതിഥിദേവന്‍ അപ്രത്യക്ഷനായി.
യുഎഇ സര്‍ക്കാരിലെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥനെന്നു വ്യാജരേഖയും വ്യാജ ബിസിനസ് കാര്‍ഡുമെല്ലാം കാണിച്ച് കൊട്ടാര സമാനമായ ഹോട്ടലില്‍ 20 ദിവസം താമസിച്ച മഹമ്മദ് ഷെരീഫ് എന്നയാളാണ് അപ്രത്യക്ഷനായിത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഒന്നു മുതല്‍ നവംബര്‍ 20 വരെയായിരുന്നു ഇയാള്‍ ഹോട്ടലില്‍ താമസിച്ചത്. ഇയാള്‍ താമസിക്കാന്‍ എത്തിയപ്പോള്‍ നല്‍കിയ രേഖകള്‍ സഹിതെ ലീലാ പാലസ് ഡല്‍ഹി പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും പൊലീസിന് ഈ വിരുതനെ കണ്ടെത്താനായില്ല. രേഖകളെല്ലാം വ്യാജമായിരുന്നു. സിസിടിവി ദൃശ്യങ്ങള്ും പരിശോധിച്ചെങ്കിലും ഒരു തമ്പും കിട്ടിയില്ല.
ആഡംബര ഹോട്ടലുകളില്‍ വ്യാജരേഖകള്‍ നല്‍കി താമസിച്ചും മൂക്കറ്റം തിന്നും കുടിച്ചും മുങ്ങുന്ന വിദ്വാന്മാര്‍ ലോകമെങ്ങും ഉണ്ട്. കനത്ത സുരക്ഷാ പരിശോധനക്കുശേഷമാണ് ഇവര്‍ ആഡംബര കൊട്ടാര സമാനമായി ഹോട്ടലുകളില്‍ താമസം തുടങ്ങുന്നത്. തിരുവനന്തപുരത്തെ ആഡംബര ഹോട്ടലില്‍ മുറിയെടുത്ത് ഭക്ഷണം കഴിച്ച് ലാപ്‌ടോപ്പുമായി മുങ്ങിയ ഒരു വിരുതനെ ഏതാനും മാസം മുമ്പ് കൊല്ലത്തു പൊലീസ് പിടികൂടിയിരുന്നു.