ലോകമെമ്പാടും മാസം തികയാതെയുള്ള കുട്ടികളുടെ ജനനം ഒരോ ദിവസവും വര്‍ധിച്ചുവരികയാണ്. ഇതിന് കാരണം പ്ലാസ്റ്റിക്കുമായുള്ള നിരന്തര സമ്പര്‍ക്കമാണെന്ന് ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ ഗ്രോസ്മാന്‍ സ്‌കൂള്‍ ഓഫ് മെഡിസിന്‍ ഗവേഷകരുടെ പഠനം. ഭക്ഷണം പൊതിയാനും സൂക്ഷിക്കാനുമായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളില്‍ കണ്ടു വരുന്ന സിന്തറ്റിക് രാസവസ്തുവായ താലേറ്റുകളാണ് മാസം തികയാതെയുള്ള പ്രസവത്തിന് പിന്നിലെ പ്രധാന കാരണം. പ്ലാസ്റ്റിക്കിനെ മൃദുവും ഫ്‌ലെക്‌സിബിളും ഏറെക്കാലം നിലനില്‍ക്കുന്നതിനും വേണ്ടിയാണ് ഉല്‍പന്നങ്ങളില്‍ താലേറ്റുകള്‍ ചേര്‍ക്കുന്നത്. താലേറ്റുകള്‍ ഇപ്പോള്‍ ലോകത്തെല്ലായിടത്തും വ്യാപിച്ചു കഴിഞ്ഞു. പലവിധത്തില്‍ ഗര്‍ഭിണികളുടെ ശരീരത്തിലുള്ള താലേറ്റുകള്‍ പ്ലാസന്റയില്‍ വീക്കമുണ്ടാക്കുകയും മാസം തികയാതെയുള്ള പ്രസവത്തിന് കാരണമാവുകയും ചെയ്യുന്നു. ഡി (2എഥൈല്‍ഹെക്സില്‍) താലേറ്റ് അല്ലെങ്കില്‍ ഡിഇഎച്ച്പി എന്ന് വിളിക്കപ്പെടുന്ന ഭക്ഷണ പാക്കേജിങ്ങില്‍ കാണപ്പെടുന്ന താലേറ്റുകള്‍ മൂലമാണ് മാസം തികയാതെയുള്ള പ്രസവങ്ങള്‍ പ്രധാന കാരണമെന്ന് പഠനം പറയുന്നത്. 2018ല്‍ മാസം തികയാതെയുള്ള ജനനങ്ങളില്‍ 5% മുതല്‍ 10% വരെ ഡിഇഎച്ച്പിയും അതിന് സമാനമായ മൂന്ന് രാസവസ്തുക്കളും കാരണമാകുന്നുവെന്ന് പഠനത്തില്‍ കണ്ടെത്തി. 40 ആഴ്ചയാണ് ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് പൂര്‍ണ്ണ വളര്‍ച്ചയിലെത്താന്‍ വേണ്ടത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഓഫ് ഹെല്‍ത്ത് എന്‍വൈറോണ്‍മെന്റല്‍ ഇന്‍ഫ്‌ലുവന്‍സേഴ്സ് ഓണ്‍ ചൈള്‍ഡ് ഹെല്‍ത്ത് ഔട്ട്കംസ് നിന്നുള്ള ഡേറ്റ ഉപയോഗിച്ചു നടത്തിയ പഠനത്തില്‍ 5006 ഗര്‍ഭിണികളികളെയാണ് ഉള്‍പ്പെടുത്തിയത്. ഇവരുടെ ഗര്‍ഭകാലത്തെ വിവിധ ഘട്ടങ്ങളില്‍ ശേഖരിച്ച മൂത്ര സാമ്പിളില്‍ വ്യത്യസ്ത തരത്തിലുള്ള തലേറ്റുകളുടെ സാന്നിധ്യം കണ്ടെത്തിയെന്നും പഠനത്തില്‍ പറയുന്നു. നിത്യേനയുള്ള പ്ലസ്റ്റിക് ഉപയോഗത്തിലൂടെ പല രീതിയില്‍ താലേറ്റുകള്‍ പലകാലങ്ങളിലായി നമ്മുടെ ഉള്ളില്‍ കയറിയിട്ടുണ്ട്. പ്ലാസ്റ്റിക് ഉപയോഗിക്കുമ്പോള്‍ റീസൈക്ലിങ് കോര്‍ഡ് 3 കാണിക്കുന്ന പ്ലാസ്റ്റിക്കുകള്‍ നിര്‍ബന്ധമായും ഉപയോഗിക്കരുതെന്നും പഠനത്തില്‍ പറയുന്നു.