റൂഹാനകിളിയുടെ കരച്ചില് അക്കരെക്കുന്നില്‍ നിന്നും ഇക്കരെക്കുന്നിലെത്തുന്നു. മരണഭയമേറുന്നു. വയനാടന്‍ തണുപ്പിലും ഖബറിസ്ഥാനിലും നെല്ലിമരച്ചോട്ടിലും മരണമില്ലാതെ പിരിശം ബാക്കിയാവുന്നു. പ്രണയമാണ് ‘പിരിശ’ത്തിന്റെ കാതല്‍. മനുഷ്യബന്ധങ്ങളുടെ പലവിധ നിര്‍വചനങ്ങള്‍ ആദ്യാവസാനം കഥകള്‍ തീര്‍ക്കുന്നു. ‘പിരിശം’. ഹുസൈന് കാരാടി. ഒലീവ് പബ്ളിക്കേഷന്‍സ്. വില 427 രൂപ.