മുനമ്പം വിഷയത്തിൽ ബിജെപിക്കെതിരെ വിമർശനമുയർത്തി മുഖ്യമന്ത്രി പിണറായി വിജയൻ. മുനമ്പത്തുകാരുടെ അവകാശം സംരക്ഷിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി, ബിജെപി കുളം കലക്കാൻ ശ്രമിച്ചുവെന്നും കുറ്റപ്പെടുത്തി. വഖഫ് നിയമ ഭേദഗതി ബില്ലിലൂടെ മുസ്ലിം വിരുദ്ധ അജണ്ട നടപ്പാക്കാനാണ് ബിജെപി ശ്രമിച്ചതെന്നും പിണറായി വിജയൻ കൂട്ടിച്ചേര്‍ത്തു. വഖഫ് നിയമ ഭേദഗതിയാണ് മുനമ്പം പ്രശ്നത്തിന്റെ പരിഹാരമെന്ന് ബിജെപി പ്രചരിപ്പിച്ചുവെന്നും, പക്ഷേ അത് പൊളിഞ്ഞു. വഖഫ് നിയമ ഭേദഗതി ബില്ലിലൂടെ മുസ്ലിം വിരുദ്ധ അജണ്ട നടപ്പാക്കാനാണ് ബിജെപി ശ്രമിച്ചതെന്നും പിണറായി വിജയൻ കൂട്ടിച്ചേര്‍ത്തു. വഖഫ് ബിൽ കൊണ്ട് മുനമ്പം പ്രശ്നം തീരില്ല. വഖഫ് വിഷയത്തില്‍ ലീഗിന്റേത് ഇരട്ടത്താപ്പാണെന്നും തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ ലീഗ് സ്വീകരിക്കുന്ന നിലപാട് വ്യത്യസ്തമാണും മുഖ്യമന്ത്രി വിമര്‍ശിച്ചു.
മുനമ്പം വിഷയത്തിൽ ബിജെപിക്കെതിരെ വിമർശനമുയർത്തി മുഖ്യമന്ത്രി പിണറായി വിജയൻ
