മുകേഷിന്റെ മൂന്നൂറാമത് ചിത്രമായ ഫിലിപ്‌സ് ഒടിടിയില്‍. ആല്‍ഫ്രഡ് കുര്യന്‍ ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ അന്തരിച്ച മലയാള സിനിമയുടെ സ്വന്തം നടന്‍ ഇന്നസെന്റ് അഭിനയിച്ചു എന്ന പ്രത്യേകതയും ഉണ്ട്. മൂന്ന് പ്ലാറ്റ്‌ഫോമുകളിലായിട്ടാണ് ചിത്രം ഒടിടിയില്‍ എത്തിക്കുന്നത്. നോബിള്‍ ബാബു തോമസ്, നവനി ദേവാനന്ദ്, ക്വിന്‍ വിബിന്‍, ശ്രീധന്യ, അജിത് കോശി, അന്‍ഷാ മോഹന്‍, ചാര്‍ലി, സച്ചിന്‍ നാച്ചി എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഹെലന്‍ സിനിമയുടെ സംവിധായകനായ മാത്തുക്കുട്ടി സേവ്യറും, ആല്‍ഫ്രഡും ചേര്‍ന്നാണ് തിരക്കഥ എഴുതിയത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ.വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 1 നാണ് ചിത്രം തിയേറ്ററില്‍ എത്തിയത്. മനോരമ മാക്‌സ്, ആമസോണ്‍ പ്രൈം എന്നീ പ്ലാറ്റ്ഫോമുകളിലാണ് സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. ഇത് കൂടാതെ ഇന്ത്യയ്ക്ക് പുറമെയുള്ളവര്‍ക്ക് സിംപ്ലി സൗത്തിലൂടേയും ചിത്രം കാണാം സാധിക്കും.