കാശല്ല, ഒത്തൊരുമയാണ് വലുത്. കൂറ്റന്‍ വീടല്ല, വിശാലമായ മനസ്സാണ് വേണ്ടതെന്ന് ഞങ്ങളെ പഠിപ്പിക്കാന്‍ നീയെടുത്ത സൂത്രവിദ്യയാണ് ഈ പ്രളയം എന്നു വിചാരിക്കാനാണ് ഞങ്ങള്ക്കിപ്പോഴിഷ്ടം. 2022 ലെ കേന്ദ്രസാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാരം ലഭിച്ച കൃതി. കുട്ടുകളുടെ മനം കവര്‍ന്ന കഥാകാരി പ്രിയ എ.എസിന്റെ ഏറ്റവും പുതിയ രചന. ‘പെരുമഴയത്തെ കുഞ്ഞിതളുകള്‍’. പൂര്‍ണ പബ്ളിക്കേഷന്‍സ്. വില 70 രൂപ.