പെരിയ കേസില്‍ സി.കെ ശ്രീധരനെ വിലക്കെടുത്ത് പ്രതികളെ സംരക്ഷിക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. സിപിഎമ്മിന്റെ രാഷ്ട്രീയ ഗൂഢാലോചനയാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പെരിയ കേസില്‍ സി.കെ ശ്രീധരന്‍ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്തത് കൊടും ചതിയെന്ന് കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍. രാജാവിനേക്കാള്‍ രാജഭക്തി കാണിക്കാനുള്ള വ്യഗ്രതയാണ് ശ്രീധരനെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.