സംസ്ഥാനത്തു മാലിന്യ പ്ലാന്റുകള്‍ വേണ്ടെന്നു ഓരോ പ്രദേശത്തേയും നാട്ടുകാര്‍ തീരുമാനിച്ചാല്‍ അംഗീകരിക്കാനാവില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ജനപ്രതിനിധികള്‍ ഇടപെടണം. സംസ്ഥാനത്തു മിക്കയിടത്തും വിസര്‍ജ്യം കലര്‍ന്ന കിണര്‍ വെള്ളമാണ്. പ്രതിഷേധത്തെ തുടര്‍ന്ന് പെരിങ്ങമലയില്‍ മാലിന്യ പ്ലാന്റ് ഉപേക്ഷിക്കേണ്ടി വന്നു. ജനങ്ങള്‍ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോതി ആവിക്കൽ പ്ലാന്റ് സമരങ്ങൾ പരോക്ഷമായി പരാമർശിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒരു പ്രദേശത്ത് മാലിന്യ പ്ലാന്റ് വേണ്ടെന്ന് അവിടെത്തെ ആളുകൾ ചേർന്ന് തീരുമാനിക്കുകയും അതിനെതിരേ സ്വാഭാവിക വികാരം ഉണ്ടാകുകായും ചെയ്യും. അത് ശമിപ്പിക്കാൻ ജനപ്രതിനിധികൾ ശ്രമിക്കുകയാണ് വേണ്ടത്. ജനങ്ങൾ സഹകരിക്കണം എന്നും മുഖ്യമന്ത്രി പറഞ്ഞു .