പി സി ജോർജ് ബിജെപിയിലേക്ക്. ഇന്ന് ഉച്ചകഴിഞ്ഞ് കേന്ദ്രനേതൃത്വവുമായി ചർച്ച നടത്താൻ പി സി ജോർജ് ദില്ലിയിലേക്ക് തിരിക്കും. മുന്നണി എന്ന നിലയിൽ സഹകരിക്കണോ ജനപക്ഷം പിരിച്ചു വിട്ട് ബിജെപിയിൽ ചേരണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ലെന്ന് ജോർജ് വ്യക്തമാക്കി. ബിജെപിയില്‍ ചേരണമെന്നാണ് പാര്‍ട്ടി അണികളുടെ പൊതുവികാരമെന്നും, അണികളുമായി ഇക്കാര്യം സംസാരിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ലയനം എന്നാണ് കരുതുന്നതെന്നും പി.സി. ജോര്‍ജ് വ്യക്തമാക്കി.