ഇതിഹാസ മൂവിസിന്റെ ബാനറില്‍ നവാഗതനായ ബിനീഷ് കളരിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പഴഞ്ചന്‍ പ്രണയം’. ‘കണ്ണൂര്‍ സ്‌ക്വാഡ്’ എന്ന സിനിമയിലൂടെ അഭിനേതാവ് എന്ന നിലയിലും തിരക്കഥാകൃത്ത് എന്ന നിലയിലും ശ്രദ്ധ നേടിയ റോണി ഡേവിഡ് രാജ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നു. സംസ്ഥാന അവാര്‍ഡ് ജേതാവ് വിന്‍സി അലോഷ്യസ് നായികയായി എത്തുന്ന ചിത്രം ഈ മാസം 24 ന് തീയേറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇപ്പോള്‍ റീലീസ് ആയിരിക്കുകയാണ്. ഒരു ഫീല്‍ ഗുഡ് എന്റര്‍ടൈനറായ ‘പഴഞ്ചന്‍ പ്രണയം ‘ നിര്‍മ്മിക്കുന്നത് വൈശാഖ് രവി, സ്റ്റാന്‍ലി ജോഷ്വാ എന്നിവരാണ്. കണ്ണൂര്‍ സ്‌ക്വാഡില്‍ റോണിക്കൊപ്പം വേഷമിട്ട അസീസ് നെടുമങ്ങാട് പഴഞ്ചന്‍ പ്രണയത്തിലും ഒരു മുഖ്യ വേഷത്തില്‍ എത്തുന്നു. രചന – കിരണ്‍ലാല്‍ എം, വരികള്‍ – ഹരിനാരായണന്‍, അന്‍വര്‍ അലി, സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള പഴഞ്ചന്‍ പ്രണയത്തിലെ ഗാനങ്ങള്‍ പാടിയത് വൈക്കം വിജയലക്ഷ്മി, ആനന്ദ് അരവിന്ദാക്ഷന്‍,ഷഹബാസ് അമന്‍,കാര്‍ത്തിക വൈദ്യനാഥന്‍, കെ എസ് ചിത്ര, മധു ബാലകൃഷ്ണന്‍ എന്നിവരാണ്.