ധ്യാന്‍ ശ്രീനിവാസന്‍ നായകനായി വരാനിരിക്കുന്ന ചിത്രമാണ് ‘പാര്‍ട്‌നേഴ്‌സ്’. കലാഭവന്‍ ഷാജോണും നിര്‍ണായക കഥാപാത്രമായി ചിത്രത്തില്‍ എത്തുന്നു. പാര്‍ട്‌നേഴ്‌സ് ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രമായിരിക്കും. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ചിത്രത്തിന്റ ടീസര്‍ പുറത്തുവിട്ടത് ശ്രദ്ധയകാര്‍ഷിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. നവാഗതനായ നവീന്‍ ജോണാണ് പാര്‍ട്‌നേഴ്‌സ് സംവിധാനം ചെയ്യുന്നത്. തിരക്കഥ ഹരിപ്രസാദിനും പ്രശാന്ത് കെ വിക്കുമൊപ്പം സംവിധായകന്‍ നവീന്‍ ജോണും ചേര്‍ന്ന് എഴുതുന്നു. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഫൈസല്‍ അലി. ‘പിച്ചൈക്കാരന്‍’ എന്ന ഹിറ്റ് തമിഴ് ചിത്രത്തിലൂടെ ശ്രദ്ധയാകര്‍ഷിച്ച സാറ്റ്ന ടൈറ്റസാണ് നായികയാകുന്നത്. ദിനേശ് കൊല്ലപ്പള്ളിയാണ് കൊല്ലപ്പള്ളി ഫിലിംസിന്റെ ബാനറില്‍ നിര്‍മാണം. ധ്യാന്‍ ശ്രീനിവാസന്‍, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവര്‍ക്ക് പുറമേ സഞ്ജു ശിവറാം, വൈഷ്ണവി, അനീഷ് ഗോപാല്‍, ദിനേശ് കൊല്ലപ്പള്ളി, ഹരീഷ് പേരാടി, രാജേഷ് ശര്‍മ്മ, ഡോ. റോണി, നീരജ ശിവദാസ്, ദേവിക രാജേന്ദ്രന്‍, തെലുങ്ക് താരം മധുസൂദന റാവു എന്നിവരും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗാനരചന ബി കെ ഹരിനാരായണന്‍. ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് പ്രകാസ് അലക്‌സാണ്.