കൊവിഡ് മാനദണ്ഡം പാലിക്കുന്ന കാര്യത്തിൽ പ്രധാനമന്ത്രിയുടെ ജാഥയ്ക്ക് നിയന്ത്രണമില്ലേ എന്ന് ചോദിച്ച് പാർലമെന്റിൽ ഭരണപ്രതിപക്ഷ അംഗങ്ങള്‍ തമ്മിൽ ബഹളം.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ രാഹുൽ ഗാന്ധി ജോഡോ യാത്ര നിർത്തിവയ്ക്കേണ്ടിവരും എന്നറിയിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി കത്തയച്ചതിനെ തുടർന്നാണ് ഭരണ പ്രതിപക്ഷാംഗങ്ങൾ വാക്കേറ്റമായത്.
ഗുജറാത്ത് തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ എന്ന് അതിർരഞ്ജൻ ചൗധരി ചോദിച്ചു. മൻസൂഖ് മാണ്ഡവിയയ്ക്ക് രാഹുൽഗാന്ധിയുടെ ജോഡോ യാത്ര ഇഷ്ടപ്പെടുന്നില്ലെന്ന് തോന്നുന്നുവെന്നും മൻസൂഖ് മാണ്ഡവ്യയെ ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാൻ നിയോഗിച്ചിരിക്കുകയാണെന്നും അധിർരഞ്ജൻ ചൗധരി ആരോപിച്ചു. കാർത്തി ചിദംബരവും ഇടപെട്ടു. പെട്ടെന്ന് എന്തുകൊണ്ട് ഭാരത് ജോഡോ യാത്രയിലേക്ക് ആരോഗ്യമന്ത്രാലയത്തിന്റെ ശ്രദ്ധ എത്തിയെന്ന് കാർത്തി ചിദംബരം ചോദിച്ചു. രാജ്യത്ത് മറ്റ് പരിപാടികൾക്കൊന്നും കോവിഡ് മാനദണ്ഡം ബാധകമല്ലേ എന്നും അദ്ദേഹം ഉന്നയിച്ചു.
രാജസ്ഥാനിൽ തുടരുന്ന ജോഡോ യാത്രയിൽ മാസ്കും സാനിറ്റൈസർ ഉൾപ്പെടെയുള്ള പ്രതിരോധ മാർഗ്ഗങ്ങളും കർശനമായി പാലിക്കണമെന്ന് കേന്ദ്രം രാഹുൽ ഗാന്ധിക്കയച്ച കത്തിൽ ആവശ്യപ്പെട്ടിരുന്നു. രാഹുൽ ഗാന്ധിക്കും അശോക് ഗഹ്ലോട്ടിനുമാണ് കത്തയച്ചത്.പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാൻ കഴിയില്ലെങ്കിൽ ആരോഗ്യ അടിയന്തരാവസ്ഥ പരിഗണിച്ച് യാത്ര മാറ്റിവയ്ക്കണമെന്നും കത്തിൽ അഭ്യർത്ഥിക്കുന്നുണ്ട്. .