മറ്റൊരു മലയാള ചിത്രം കൂടി ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് ആയി ഒടിടിയിലേക്ക്. അര്ജുന് അശോകന്, ബാലു വര്‍ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിന് രാജ് കഥയെഴുതി സംവിധാനം ചെയ്ത ‘പല്ലൊട്ടി നയന്റീസ് കിഡ്സ്’ എന്ന ചിത്രമാണ് സ്ട്രീമിംഗ് ആരംഭിക്കുന്നത്. ഒക്ടോബര്‍ 25 ന് തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രമാണിത്. മികച്ച പ്രേക്ഷക പ്രതികരണങ്ങള്‍ വന്നിട്ടും പക്ഷേ ബോക്സ് ഓഫീസില്‍ ചിത്രം കാര്യമായ വിജയം നേടിയില്ല. രണ്ട് മാസങ്ങള്‍ക്കിപ്പുറമാണ് ചിത്രത്തിന്റെ ഒടിടി റിലീസ്. മനോരമ മാക്സിലൂടെയാണ് ചിത്രം എത്തുക. 18 ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. സംവിധായകന് സാജിദ് യഹിയയാണ്. 2023 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച കുട്ടികളുടെ ചിത്രം, മികച്ച ഗായകന്, മികച്ച ബാല താരം എന്നീ പുരസ്കാരങ്ങളും നേടിയ ചിത്രമാണിത്. തൊണ്ണൂറുകളില്‍ ബാല്യം ആഘോഷിച്ചവരുടെ സൗഹൃദത്തിന്റെയും ഗൃഹാതുരതയുടെയും കഥ പറയുന്ന ചിത്രമാണിത്.