ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പാലക്കാട് കരിങ്കൊടി പ്രതിഷേധം. പാലക്കാട് പൊതു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ഗവർണർക്കെതിരെ എസ് എഫ്ഐ പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്. സർവ്വകലാശാലകളിൽ തുടരുന്ന സംഘപരിവാർവൽക്കരണത്തിനെതിരെയായിരുന്നു പ്രതിഷേധം തുടർന്ന് പ്രതിഷേധം നടത്തിയ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
തനിക്കെതിരെ കരിങ്കൊടി കാണിക്കുന്നവരോട് യാതൊരു വിരോധവുമില്ല അവരോട് സഹതാപം മാത്രമേയുള്ളൂ, അവരെന്റെ കാറിലാണ് ഇടിക്കുന്നത് എന്നെ ഇടിക്കണമെങ്കിൽ പറയൂ ഞാൻ പുറത്തിറങ്ങി തരാം എന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മാധ്യമങ്ങളോട് പ്രതികരിച്ചു.